
ദില്ലി: ഏപ്രിൽ 24,25 തിയതികളിൽ കേരളത്തിലടക്കം എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുടെത് പവര്‍ പാക്ക് ഷെഡ്യൂൾ. 36 മണിക്കൂറിൽ 5300 കിലോമീറ്ററാണ് അദ്ദേഹം സഞ്ചരിക്കുക. രണ്ട് ദിവസത്തെ പരിപാടിയിൽ എട്ട് പരിപാടികളിൽ പങ്കെടുക്കാനായി ഏഴിടങ്ങളിലാണ് പ്രധാനമന്ത്രി സഞ്ചരിക്കുക. ഏപ്രിൽ 24-ന് പര്യടനം തുടങ്ങുന്ന പ്രധാനമന്ത്രി ആദ്യം മധ്യപ്രദേശിലേക്കാണ് പോകുന്നത്. പിന്നീട് കേരളത്തിലേക്കെത്തും. തുടർന്ന് കേന്ദ്രഭരണ പ്രദേശമായ ദാമനിലും എത്തും.
ഏപ്രിൽ 24 ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര ആരംഭിക്കുന്നത്. ദില്ലിയിൽ നിന്ന് ഖജുരാഹോയിലേക്ക് 500 കിലോമീറ്റർ ദൂരം അദ്ദേഹം സഞ്ചരിക്കും. ഖജുരാഹോയിൽ നിന്ന് രേവയിലേക്ക് പോകുന്ന അദ്ദേഹം ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ പങ്കെടുക്കും. ഇരു ദിഖിലേക്കുമുള്ള യാത്രയിൽ ഏകദേശം 280 കിലോമീറ്റർ ദൂരം സഞ്ചരിച്ച ശേഷമാണ് ഖജുരാഹോയിലേക്ക് മടങ്ങിയെത്തുക..
ഖജുരാഹോയിൽ നിന്ന് 1700 കിലോമീറ്റർ ദൂരം താണ്ടി അദ്ദേഹം കൊച്ചിയിലേക്ക് എത്തും. യുവം കോൺക്ലേവിൽ പങ്കെടുക്കുന്നതിനായാണ് കൊച്ചിയിലെത്തുന്നത്. അടുത്ത ദിവസം രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 190 കിലോമീറ്റർ സഞ്ചരിക്കും. അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതും, വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
പിന്നീട്, സൂറത്ത് വഴി സിൽവാസയിലേക്ക് 1570 കിലോമീറ്റർ സഞ്ചരിക്കും. അവിടെ അദ്ദേഹം നമോ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. ഇതിനുശേഷം, ദേവ്ക കടൽത്തീര ഉദ്ഘാടനത്തിനായി ദാമനിലേക്കും, തുടർന്ന് സൂറത്തിലേക്കും പോകും, ഈ യാത്രയിൽ ഏകദേശം 110 കിലോമീറ്റര്‍ അദ്ദേഹം സഞ്ചരിക്കും.
സൂറത്തിൽ നിന്ന് ദില്ലിയിലേക്ക് മടങ്ങുന്നതോടെയാണ് തന്റെ യാത്രാ ഷെഡ്യൂൾ മോദി അവസാനിപ്പിക്കുന്നത്. ഈ യാത്രയിൽ 940 കിലോമീറ്റർ കൂടി അദ്ദേഹം സഞ്ചരിക്കും. രണ്ട് ദിവസത്തെ പവർ പാക്ക് ചെയ്ത ഷെഡ്യൂളിൽ പ്രധാനമന്ത്രി മോദി സഞ്ചരിക്കുക ഏകദേശം 5300 കിലോമീറ്റർ ആകാശ ദൂരമാണ്. അതായത് വടക്ക് മുതൽ തെക്ക് വരെ ഇന്ത്യയുടെ നീളം 3200 കിലോമീറ്ററാണ്. 36 മണിക്കൂറിൽ 5300 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അദ്ദേഹം പരിപാടികളിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam