
തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചതിന് ആഫ്രിക്കൻ ദ്വീപായ (african island) സീഷെൽസിൽ (seychelles) പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചതിൽ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റൻമാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു. അഞ്ച് ബോട്ടുകളിലായെത്തിയ 61 തൊഴിലാളികളാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് വിഴിഞ്ഞത്ത് നിന്നും പോയ അഞ്ച് മത്സ്യബന്ധന ബോട്ടിലെ 61 തൊഴിലാളികളെയാണ് സീഷെൽസ് പൊലീസ് പിടികൂടിയത്. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും ബാക്കി കന്യാകുമാരി സ്വദേശികളുമാണ് സെയ്‌ഷെൽസിൽ കുടുങ്ങിയത്. ഫെബ്രുവരി 22ന് പോയ സംഘം ഈ പന്ത്രണ്ടാം തിയതിയാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സീഷെയ്ൽസിൽ പിടിയിലായത്. നിയമനടപടികളിൽ കുരുങ്ങി പ്രതിസന്ധിയിലാകുമെന്നതിനാൽ അടിയന്തര ഉന്നത ഇടപെടലിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ഇതിൽ 56 പേരെ വിട്ടയച്ചു. വേൽഡ് മലയാളി ഫെഡറേഷനാണ് മത്സ്യ തൊഴിലാളികളുടെ മോചനത്തിനായി ഇടപ്പെട്ടത്. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റൻമാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു.
വിട്ടയച്ചവരെ ഉടൻ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈകമ്മീഷന നടപടി സ്വീകരിച്ചുവരുകയാണെന്ന് മലയാളി ഫെഡറേഷൻ പ്രവർത്തകർ അറിയിച്ചു. ജയിലിൽ കഴിയുന്നവരുടെ മോചനത്തിനായി നിയമനടപടികള്‍ തുടരുകയാണ്. മത്സ്യബന്ധന, തീരസുരക്ഷാ നിയമങ്ങൾ ശക്തമായ ഇവിടെ നിയമനടപടികൾ നടക്കുകയാണ്. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam