കേന്ദ്രസ‍ർവകലാശാലകളിലെ ബിരുദപ്രവേശനം ഇനി പ്രവേശന പരീക്ഷയിലൂടെ: പ്ലസ് ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല

Published : Mar 22, 2022, 01:28 PM IST
കേന്ദ്രസ‍ർവകലാശാലകളിലെ ബിരുദപ്രവേശനം ഇനി പ്രവേശന പരീക്ഷയിലൂടെ: പ്ലസ് ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല

Synopsis

ദില്ലി സർവകലാശാലയിൽ ഉൾപ്പടെ ബിരുദ പ്രവേശനത്തിന് ബോർഡ് പരീക്ഷയുടെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നതിൽ അപാകതകളുണ്ടെന്ന് നേരത്തെ പരാതികളുയർന്നിരുന്നു.

ദില്ലി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു മാർക്ക് പരിഗണിക്കില്ല. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് യുജിസി അറിയിച്ചു. പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ ആദ്യ ആഴ്ച്ചയോടെ അപേക്ഷിക്കാം. ഇത്തവണ മുതൽ മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കി. ഓൺലൈനായാകും പരീക്ഷ നടത്തുക.

ദില്ലി സർവകലാശാലയിൽ ഉൾപ്പടെ ബിരുദ പ്രവേശനത്തിന് ബോർഡ് പരീക്ഷയുടെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നതിൽ അപാകതകളുണ്ടെന്ന് നേരത്തെ പരാതികളുയർന്നിരുന്നു. ഈ പരാതി പരിഹരിക്കാനാണ് പുതിയ നടപടി. എല്ലാ കേന്ദ്ര സർവകലാശാലകളും നിർബന്ധമായും പ്രവേശനം പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്നും യുജിസി നിർദേശിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു