മൂന്നാമതും വിവാഹത്തിനൊരുങ്ങിയ പുരോഹിതന്‍റെ ജനനേന്ദ്രിയം ഛേദിച്ച് രണ്ടാം ഭാര്യ; പിന്നാലെ മരണം

Published : Jun 26, 2021, 04:44 PM ISTUpdated : Jun 26, 2021, 05:40 PM IST
മൂന്നാമതും വിവാഹത്തിനൊരുങ്ങിയ പുരോഹിതന്‍റെ ജനനേന്ദ്രിയം ഛേദിച്ച് രണ്ടാം ഭാര്യ; പിന്നാലെ മരണം

Synopsis

മൂന്നാമതും വിവാഹിതനാവാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഏറെ നേരം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് വഴങ്ങാതെ വന്നതാണ് രണ്ടാം ഭാര്യയെ പ്രകോപിതയാക്കിയത്. 

മൂന്നാമതും വിവാഹം ചെയ്യാനൊരുങ്ങി പുരോഹിതനെ രണ്ടാം ഭാര്യ ഷണ്ഡീകരിച്ചതിന് ചെയ്തതിന് പിന്നാലെ മരിച്ചു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് ഷികാര്‍പൂര്‍ ഗ്രാമത്തിലെ  മൌലവി വാഖീല്‍ അഹമ്മദിനെ രണ്ടാം ഭാര്യം ആക്രമിച്ചത്. മൂന്നാമതും വിവാഹിതനാവാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഏറെ നേരം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് വഴങ്ങാതെ വന്നതാണ് രണ്ടാം ഭാര്യയെ പ്രകോപിതയാക്കിയത്.

അന്‍പത്തിയേഴുകാരനായ മതപുരോഹിതനാണ് മൂന്നാം വിവാഹത്തിന് തയ്യാറെടുത്തത്. വീണ്ടും വിവാഹിതനാവുന്നത് സംബന്ധിച്ച് വാഖീല്‍ അഹമ്മദും രണ്ടാം ഭാര്യ ഹസ്രയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ വാഖീല്‍ അഹമ്മദ് ഉറങ്ങുമ്പോള്‍ രണ്ടാം ഭാര്യ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വാഖീല്‍ അഹമ്മദിന്‍റെ ലിംഗം മുറിച്ച് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ രക്തം വാര്‍ന്നാണ് പുരോഹിതന്‍ മരിച്ചത്.

ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പായതിന് പിന്നാലെ ബന്ധുക്കളോട് വിവരം പറഞ്ഞ് സംസ്കാരചടങ്ങുകള്‍ നടത്താനൊരുങ്ങുന്നതിനിടയില്‍ അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് സംഭവം പുറത്ത് എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഹസ്ര നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ ഭോരാക്ല പൊലീസ് കേസ് എടുത്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി