ദില്ലി സാകിർ നഗറിലെ ഫ്ലാറ്റിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് മരണം

Published : Aug 06, 2019, 07:37 AM IST
ദില്ലി സാകിർ നഗറിലെ ഫ്ലാറ്റിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് മരണം

Synopsis

പുലർച്ചെ 2 മണിയോടെയാണ് ആളുകൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിൽ തീ പിടിച്ചത്. കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവരും മരിച്ചവരിൽ പെടുന്നു. 

ദില്ലി: ദില്ലിയിലെ സാക്കിർ നഗറിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ആളുകൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടത്തിലാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൂലർച്ചെ 2 മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവൻ വ്യാപിക്കുകയായിരുന്നു. 

ജാമിയ മിലിയ സർവകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായ കെട്ടിടമെന്നത് പരിഭ്രാന്തി പരത്തി. ചിലർ തീപിടിത്തത്തിൽ വെന്ത് മരിക്കുകയായിരുന്നു. മറ്റ് ചിലരാകട്ടെ, കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. ഇങ്ങനെ പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 

കെട്ടിടത്തിന് ചുറ്റും നിർത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തിൽ കത്തി നശിച്ചു. എട്ട് ഫയർ എഞ്ചിനുകൾ രാത്രി മുഴുവൻ ശ്രമിച്ചാണ് തീ പൂർണമായും അണയ്ക്കാനായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസം തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗോഗോയ്; കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പ്രതീക്ഷ, സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയോടെയെന്ന് സൂചന
ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന