ദില്ലിയില്‍ ആറ് നിലക്കെട്ടിടം ചെരിഞ്ഞു, ആളുകളെ ഒഴിപ്പിച്ച് അധികൃതര്‍

Web Desk   | Asianet News
Published : Feb 20, 2020, 09:46 PM IST
ദില്ലിയില്‍ ആറ് നിലക്കെട്ടിടം ചെരിഞ്ഞു, ആളുകളെ ഒഴിപ്പിച്ച് അധികൃതര്‍

Synopsis

45 വാടകക്കാരാണ് ഈ കെട്ടിടത്തില്‍ താസിക്കുന്നത്. സമീപത്തായി താമസിക്കുന്ന നൂറോളം പേരെയും താമസക്കാരെയും സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു...

ദില്ലി: ദക്ഷിണ ദില്ലിയിലെ ആറുനില കെട്ടിടം ചെരിഞ്ഞു. ആളുകള്‍ താമസിക്കുന്ന കെട്ടിടമാണ് ചെരിഞ്ഞത്. ഇതോടെ താമസക്കാരും സമീപത്തുള്ളവരുമെല്ലാം ആകെ ഭയന്ന് പൊലീസിനെ വിവരമറിയിച്ചു. രാവിലെ 5.30നാണ് പൊലീസിന് വിവരം ലഭിച്ചത്. ശേഷം പൊലീസ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

45 വാടകക്കാരാണ് ഈ കെട്ടിടത്തില്‍ താസിക്കുന്നത്. സമീപത്തായി താമസിക്കുന്ന നൂറോളം പേരെയും താമസക്കാരെയും സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും സ്ഥലത്ത് എത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ നോര്‍ത്ത് ഗേറ്റിന് സമീപത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിന് പോയ യുവാവിനെ കാണാനില്ല, തെരച്ചില്‍ തുടരുന്നു, സംഭവം ഉത്തരാഖണ്ഡില്‍
വീട്ടമ്മമാരുടെ മാസ വരുമാനം 30,000 രൂപയെന്ന് കണക്കാക്കി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്; വിധി അപകട ഇൻഷുറൻസ് കേസിൽ