
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഫണ്ട് ചെയ്തെന്ന എന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പോപ്പുലർ പ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2018 ൽ പോപ്പുലർ ഫ്രണ്ടിനും ഒരു എൻജിഒക്കും എതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ കുറ്റാരോപിതരായ ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്.
അതത് സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പരിശോധിച്ച് വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് 120 കോടി
രൂപയെത്തിയെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam