60 കിലോ തേയില, 125 കിലോ അരി, ദില്ലിയിലെ അതിർത്തികളിലായി ആയിരക്കണക്കിന് കർഷകരുടെ ദൈനംദിന ചെലവുകൾ ഇങ്ങനെ

Web Desk   | Asianet News
Published : Dec 05, 2020, 04:09 PM ISTUpdated : Dec 05, 2020, 04:18 PM IST
60 കിലോ തേയില, 125 കിലോ അരി, ദില്ലിയിലെ അതിർത്തികളിലായി ആയിരക്കണക്കിന് കർഷകരുടെ ദൈനംദിന ചെലവുകൾ ഇങ്ങനെ

Synopsis

പുലർച്ചെ നാല് മണിക്ക് എല്ലാവരും ഉറങ്ങുമ്പോൾ തിക്രി അതിർത്തിയിൽ ഹരിയാനയിൽ നിന്നുള്ള ആറ് മധ്യവയസ്കരായ കർഷകർ ഉണർന്ന് ആറായിരത്തോളം പേർക്ക് ആഹാരം തയ്യാറാക്കും. 

ദില്ലി: 500 ലിറ്റർ വെള്ളം, 200 ലിറ്റർ പാൽ, 50 കിലോ​ഗ്രാം പഞ്ചസാര, 60 കിലോ​ഗ്രാം തേയില - ആയിരക്കണക്കിന് കർഷകർ പ്രതിഷേധിക്കുന്ന ദില്ലിയിലെ അതിർത്തിയിെ ​ഗുരു​ദ്വാരകളിൽ ഒരു ദിവസത്തെ ചായക്കുള്ള ചെലവാണ്. നവംബർ 26 മുതൽ ദില്ലിയിലെ അതിർത്തികളിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് കർഷകർ. ഉരുക്കിഴങ്ങ് കറി, ചായയുമാണ് രാവിലത്തെ ആഹാരം. അരി, ആലൂ ​ഗോപി, തൈര് എന്നിങ്ങനെ ഉച്ചഭക്ഷണം. വൈകീട്ട് ജലേബി- ഇങ്ങനെയാണ് പ്രതിഷേധക്കാരുടെ ആഹാരം. 

പുലർച്ചെ നാല് മണിക്ക് എല്ലാവരും ഉറങ്ങുമ്പോൾ തിക്രി അതിർത്തിയിൽ ഹരിയാനയിൽ നിന്നുള്ള ആറ് മധ്യവയസ്കരായ കർഷകർ ഉണർന്ന് ആറായിരത്തോളം പേർക്ക് ആഹാരം തയ്യാറാക്കും. പുലർച്ചെ അഞ്ച് മണിക്ക് ആദ്യത്തെ ചായ തയ്യാറാകും. ദിവസവും പുതിയ പച്ചക്കറികൾ വാങ്ങും. ആളുകൾ സന്തോഷത്തോടെ സംഭാവന ചെയ്യുന്നത് സ്വീകരിക്കും. 

സംഭാവനയായി നൽകുന്ന പല്യഞ്ജനങ്ങൾ അടുക്കളയിൽ ഉപയോ​ഗിക്കുന്നതായി മറ്റൊരു അടുക്കളയിലെ 42കാരനായ കർഷകൻ പറഞ്ഞു. ദില്ലി സിഖ് ​ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി വളന്റിയർമാരുടെ സഹായമുണ്ടെന്ന് ​ഗാസിപൂരിൽ തങ്ങിയ പ്രതിഷേധക്കാർ പറയുന്നു. 2.5 ക്വിന്റൽ പരിപ്പ്, 125 കിലോ അരി, രണ്ട് ക്വിന്റൽ പച്ചക്കറി എന്നിവ അവർ നൽകി.

പ്രതിഷേധക്കാരിൽ കരിമ്പ് കർഷകരുമുള്ളതിനാൽ പ്രതിഷേധം തുടങ്ങിയതുമുതൽ ജലേബി അടക്കമുള്ള മധുരപലഹാരങ്ങൾ ലഭ്യമാണ്. ചിലർ ​ഗുരുദ്വാരകളിൽ നിന്നും ചിലർ സ്വയം പാകം ചെയ്തും കഴിക്കുന്നു. ​ഗ്യാസ് സിലിണ്ടർ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെ എല്ലാമായാണ് ഇവരെല്ലാം പ്രതിഷേധത്തിന് അണിനിരന്നിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെന്‍റ് പരിഗണിച്ചപ്പോള്‍ രാഹുൽ BMW ബൈക്ക് ഓടിക്കുകയായിരുന്നു ': ജോണ്‍ ബ്രിട്ടാസ്
ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു