
ഭോപ്പാൽ: ലഹരി മരുന്നിന് അടിമയായ ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ചെറുമകന്റെ ചിതയിൽ ചാടി ജീവനൊടുക്കി 65കാരൻ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് നടുക്കുന്ന സംഭവം. ശനിയാഴ്ച രാത്രിയാണ് 65കാരൻ ചെറുമകന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്തത്. സിദ്ധി ജില്ലയിലെ ബഹാരിയുടെ സമീപ ഗ്രാമായ സിഹോലിയയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
അഭയ് രാജ് യാദവ് എന്ന 34കാരൻ ഭാര്യ 30കാരിയായ സവിത അഭയ് രാജിന്റെ മുത്തച്ഛൻ 65കാരൻ രാം അവ്താർ യാദവ് എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. സവിതയെ വെള്ളിയാഴ്ചയാണ് അഭയ് ആക്രമിച്ച് കൊലപ്പെടുത്തിയത്. അറസ്റ്റ് ഭയന്ന് അഭയ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇയാളുടെ സംസ്കാര ചടങ്ങിൽ രാം അവ്താർ യാദവ് പങ്കെടുത്തിരുന്നില്ല. എന്നാൽ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ 65കാരനെ കാണാതെ നടത്തിയ അന്വേഷണത്തിലാണ് ചെറുമകന്റെ ചിതയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാതിയിലേറെ കത്തിക്കരിഞ്ഞ നിലയിലാണ് 65കാരനെ ബന്ധുക്കൾ ചെറുമകന്റെ ചിതയിൽ കണ്ടെത്തിയത്. കഫ് സിറപ്പ് അഡിക്ഷനും ലഹരി വസ്തുക്കളുടെ ഉപയോഗവും ഉപേക്ഷിക്കണമെന്ന ആവശ്യത്തേ തുടർന്ന് ഏറെ നാളുകളായി യുവദമ്പതികൾ തമ്മിൽ തർക്കം പതിവായിരുന്നു. ഇതിന് ഒടുവിലായിരുന്നു സവിതയെ യുവാവ് വെട്ടിക്കൊന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam