മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. രാഹുൽ രവീന്ദ്രനാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ മദ്യ ലഹരിയിൽ ഡോക്ടറുടെ പരാക്രമം. മദ്യപിച്ച് വാഹനമോടിച്ച ഇയാൾ നാട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു. നാട്ടുകാരെ ഡോക്ടർ മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസക്ക് സമീപത്തു വെച്ചായിരുന്നു മദ്യലഹരിയിൽ ഡോക്ടറുടെ പരാക്രമം. ആദ്യം നാട്ടുകാർക്ക് നേരെ അധിക്ഷേപ വർഷം. ഇത് ചോദ്യം ചെയ്തതോടെ ആളുകളെ മർദ്ദിക്കാനും തുടങ്ങി.
മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. രാഹുൽ രവീന്ദ്രനാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഡോക്ടറുടെ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ ഇയാളെ ആശുപത്രി, സർവീസിൽ നിന്ന് പുറത്താക്കി. മദ്യപിച്ച് മുൻപും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് കാടാമ്പുഴ പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു.
ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, ഗോവയിൽ 11.67 കോടിയുടെ ഹൈഡ്രോപോണിക്സ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

നിരവധി ലഹരിക്കേസിലെ പ്രതി, റൗഡി ലിസ്റ്റിലും, 'ഫാത്തിമ'യെ നാടുകടത്തി പൊലീസ്
മറ്റൊരു സംഭവത്തിൽ തിരുവല്ലയില്‍ എംഡിഎംഎയുമായി പിടിയിലായ ആൾ ലഹരി കച്ചവടത്തിന് സ്വന്തം മകനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍. പത്തു വയസ്സുകാരന്റെ ശരീരത്തില്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോളേജ് വിദ്യാർത്ഥികളെ കച്ചവടത്തിന്റെ ഏജന്റുമാരാക്കി മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.
