വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം 65കാരനേക്കൊണ്ട് മൂത്രം കുടിപ്പിച്ചതായി ആരോപണം

Web Desk   | others
Published : Oct 13, 2020, 06:58 PM IST
വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം 65കാരനേക്കൊണ്ട് മൂത്രം കുടിപ്പിച്ചതായി ആരോപണം

Synopsis

ലളിത്പൂരിലെ റോഡ ഗ്രാമത്തിലെ അമര്‍ എന്ന അറുപത്തിയഞ്ചുകാരനാണ് ആക്രമണത്തിനും വലിയ അപമാനത്തിനും ഇരയായത്. 

ലളിത്പൂര്‍: വൃദ്ധനേയും മകനേയും മര്‍ദ്ദിച്ച സംഘം അറുപത്തിയഞ്ചുകാരനേക്കൊണ്ട് മൂത്രം കുടിപ്പിച്ചതായി ആരോപണം. ഉത്തര്‍ പ്രദേശിലെ ലളിത്പൂറിലാണ് സംഭവമെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തില്‍ വൃദ്ധന്‍റെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. 

ലളിത്പൂരിലെ റോഡ ഗ്രാമത്തിലെ അമര്‍ എന്ന അറുപത്തിയഞ്ചുകാരനാണ് ആക്രമണത്തിനും വലിയ അപമാനത്തിനും ഇരയായത്. സോനു യാദവ് എന്നയാള്‍ മൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ ഇയാളും സുഹൃത്തുക്കളും തന്നെയും മകനേയും മര്‍ദ്ദിക്കുകയായിരുന്നു. മകനെ കോടാലികൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും അമര്‍ പരാതിയില്‍ പറയുന്നു. 

വൃദ്ധനെ ഗ്രാമത്തിലെ സ്വാധീനമുള്ള ചിലര്‍ ആക്രമിച്ച വിവരം മിര്‍സ മന്‍സാര്‍ ബെഗ് പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. സംഭവത്തിലെ പ്രധാന പ്രതി പിടിയിലായെന്നും പരാതിയില്‍ നടപടിയെടുക്കാന്‍ കാലതാമസം വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം