തീര്‍ത്ഥാടനത്തിനെത്തി കൂട്ടം തെറ്റി, ഭാഷ അറിയാതെ ഒറ്റപ്പെട്ട 68കാരിക്ക് രക്ഷകനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്

Published : May 14, 2023, 07:59 AM ISTUpdated : May 14, 2023, 08:00 AM IST
തീര്‍ത്ഥാടനത്തിനെത്തി കൂട്ടം തെറ്റി, ഭാഷ അറിയാതെ ഒറ്റപ്പെട്ട 68കാരിക്ക് രക്ഷകനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്

Synopsis

ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ട സ്ഥിതിയിലായിരുന്നു വയോധിക ഉണ്ടായിരുന്നത്.

കേദാര്‍നാഥ്: ഗൂഗിളിന്‍റെ മാപ്പ് സേവനം നിരവധി തവണ വഴി തെറ്റിച്ച അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേ ഗൂഗിളിന്‍റെ ഭാഷാ സേവനമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വയോധികയ്ക്ക് രക്ഷയായ കാഴ്ചയാണ് ഉത്തരാഖണ്ഡിലെ കേദാര്‍ നാഥില്‍ നിന്ന് വരുന്നത്. തീര്‍ത്ഥാടനത്തിനെത്തി ബന്ധുക്കളില്‍ നിന്ന് കൂട്ടം തെറ്റിപ്പോയ 68കാരിക്ക് തുണയായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. 

തെലുഗ് സംസാരിക്കുന്ന 68കാരിയെ ചൊവ്വാഴ്ച രാത്രിയാണ് ഗൌരികുണ്ടിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ പൊലീസ് കണ്ടെത്തുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ട സ്ഥിതിയിലായിരുന്നു വയോധിക ഉണ്ടായിരുന്നത്. അടയാളങ്ങളും ആംഗ്യ ഭാഷ ഉപയോഗിച്ചും പൊലീസിനോട് കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും പൊലീസിനും കാര്യം ഗ്രഹിച്ചെടുക്കാനാവാതെ വന്നതോടെയാണ് ഗൂഗിള്‍ സഹായവുമായെത്തിയത്. 68കാരി സംസാരിക്കുന്നതെന്തെന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്‍റെ സഹായത്തോടെ പൊലീസുകാര്‍ മനസിലാക്കുകയായിരുന്നു. 

ഗൂഗിൾ മാപ്പ് ചതിച്ചു, നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിൽ വീണു, ഒഴുകി നടന്ന വണ്ടി പിടിച്ചുകെട്ടി നാട്ടുകാര്‍

വയോധിക നല്കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പൊലീസ് വയോധികയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സോന്‍പ്രയാഗിലെത്തിയ ബന്ധുക്കള്‍ ഒപ്പം വയോധികയെ കണ്ടെത്താനാവാതെ പൊലീസ് ഔട്ട് പോസ്റ്റില്‍ കാത്തിരിക്കുമ്പോഴാണ് ഗൌരികുണ്ടില്‍ നിന്ന് പൊലീസുകാരുടെ അറിയിപ്പ് എത്തുന്നത്. വയോധികയെ സോനപ്രയാഗിലെത്തിക്കാന്‍ പ്രത്യേക വാഹനം നല്‍കിയ പൊലീസ് ബന്ധുക്കളുടെ അടുത്ത് വയോധികയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. 

ഗൂഗിൾ മാപ്പ് ചതിച്ചു, കുടുംബം നട്ടപ്പാതിരക്ക് ചെന്നെത്തിയത് പാടത്ത്, കുടുങ്ങിയ വാഹനം കയറിട്ടു വലിച്ചു കയറ്റി

ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ തോട്ടില്‍ വീണു

PREV
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്