ഈ വര്‍ഷം കൊല്ലപ്പെട്ടത് 69 തീവ്രവാദികള്‍

By Web TeamFirst Published Apr 24, 2019, 8:31 PM IST
Highlights

സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലാക്കാന്‍ സാധിച്ചുവെന്നും പൊലീസ് അവകാശപ്പെട്ടു.

ദില്ലി: ഈ വര്‍ഷം ഇതുവരെ ജമ്മു കശ്മീരില്‍ 69 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരും 13 പേര്‍ പാകിസ്ഥാന്‍ സ്വദേശികളുമാണെന്ന് ലെഫ്റ്റനന്‍റ് ജനറല്‍ കെ.ജെ.എസ് ദില്ലോണ്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലാക്കാന്‍ സാധിച്ചുവെന്നും പൊലീസ് അവകാശപ്പെട്ടു. മറ്റ് പൊലീസ് ഉന്നതരും സിആര്‍പിഎഫ് ഉന്നതും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പുല്‍വാമ ആക്രമണത്തിന് ശേഷം 41 തീവ്രവാദികളെ കൊലപ്പെടുത്തി. തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പൊലീസ് ഉന്നതര്‍ അറിയിച്ചു. ജെയ്ഷെ മുഹമ്മദ് നേതൃത്വമാണ് ലക്ഷ്യമെന്നും കശ്മീര്‍ താഴ്വരയില്‍ അവരുടെ ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ പോകുന്നത് കുറയുകയാണ്. 2018മുതല്‍ മൊത്തം 272 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. 
 

click me!