
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ പരാതി കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്കയുണ്ടെന്ന് പരാതിക്കാരി. ആശങ്കയറിയിച്ച് പരാതിക്കാരി സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തര സമിതിക്ക് കത്തയച്ചു. തന്‍റെ ഭാഗം കേൾക്കാതെ വ്യക്തിഹത്യ നടത്തുന്നുവെന്നും പരാതി ഏകപക്ഷീയമായി തള്ളുമോയെന്ന് ആശങ്കയുണ്ടെന്നും യുവതി കത്തിൽ പറയുന്നു.
സുപ്രീംകോടതി ആഭ്യന്തരസമിതിക്കെതിരെയും പരാതിക്കാരി രംഗത്തെത്തി. സമിതിയിലെ അംഗമായ ജസ്റ്റിസ് എൻ വി രമണക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശനാണെന്നും ജ.രമണയെ സമിതിയിൽ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നുമാണ് പരാതിക്കാരി പറയുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam