മധ്യപ്രദേശില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഏഴ് പേർ വെന്തുമരിച്ചു

Published : May 18, 2020, 04:10 PM IST
മധ്യപ്രദേശില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഏഴ് പേർ വെന്തുമരിച്ചു

Synopsis

തീപടരുമ്പോള്‍ 25 ലേറെ ആളുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. പത്ത് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.    

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 

മൂന്ന് നിലകളുള്ള ഇന്ദർഗഞ്ച് സ്ക്വയറിലെ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും മുകളിലത്തെ നിലകളില്‍ താമസക്കാരുമുണ്ടായിരുന്നു. തീപടരുമ്പോള്‍ 25 ലേറെ ആളുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. പത്ത് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ