ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകൾ

By Web TeamFirst Published Apr 30, 2024, 4:11 PM IST
Highlights

മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്

റായ്പൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. നാരായൺപൂർ - കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഇത്. 

ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടൻമാർ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധ ശേഖരവും കണ്ടെത്തി. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്‍റെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്‍റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!