
ബംഗ്ലൂരു : കർണാടകയിലെ രാമനഗരയിൽ ഏഴംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. കുട്ടികളടക്കം ആറ് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗരയിലെ ദൊഡ്ഡമണ്ണുഗുഡ്ഡെ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. 31-കാരനായ യുവാവും ഭാര്യയും മൂന്ന് കുട്ടികളും അമ്മയും സഹോദരിയും ചേർന്നാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരിൽ ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികളടക്കം ബാക്കി ആറ് പേരുടെയും നില ഗുരുതരമാണ്. ഏഴ് പേരും ഒന്നിച്ച് ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കടബാധ്യതയെത്തുടർന്നാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. കൂലിപ്പണിക്ക് പോകുന്ന ഇവർക്ക് ആകെ 11 ലക്ഷം രൂപയുടെ കടമുണ്ടെന്നും ബന്ധുക്കൾ പറയുന്നത്.
തൃശൂർ കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു
മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ശാദോളിലാണ് സംഭവം. ന്യൂമോണിയ അസുഖം വന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. സംസ്കരിച്ചതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റുമോർട്ടം നടത്തും.
മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരിലാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ജീവൻ നഷ്ടമായത്. ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ അസുഖം മാറാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് വയറിൽ പൊള്ളിക്കുകയായിരുന്നു. സംഭവം അംഗൻവാടി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളലേറ്റതോടെ കുഞ്ഞിന്‍റെ ആരോഗ്യ നില കൂടുതല്‍ വഷളായി രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണ് പിഞ്ചുകുഞ്ഞിലും പ്രയോഗിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam