'വെടിവയ്ക്കൂ, അവൻ സിഐഡി കളിക്കുകയാണ്', ജ്വല്ലറിയിൽ കയറി 25 കോടിയുടെ സ്വര്‍ണാഭരണം കവരാൻ 17മിനിറ്റ്, എങ്ങനെ..!

Published : Mar 11, 2025, 06:44 PM IST
'വെടിവയ്ക്കൂ, അവൻ സിഐഡി കളിക്കുകയാണ്', ജ്വല്ലറിയിൽ കയറി 25 കോടിയുടെ സ്വര്‍ണാഭരണം കവരാൻ 17മിനിറ്റ്, എങ്ങനെ..!

Synopsis

മറ്റ് ജീവനക്കാരും വാര്‍ത്താ ഏജൻസികളോട് വിശദീകരിച്ചിട്ടുണ്ട്. ഇത് കേട്ടാൽ മനസിലാകും കവര്‍ച്ച നടത്താൻ അവര്‍ എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്ന്.

പട്ന: ബിഹാറിൽ തനിഷ്ക് ജ്വല്ലറിയിൽ ഇന്നലെ വൻ കവർച്ചയാണ് നടന്നത്. ഷോറൂമിൽ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം സ്വര്‍ണം വാങ്ങാനെത്തിയവരെയും ജീവനക്കാരെയും തോക്കിൻ മുനയിൽ നിര്‍ത്തിയാണ് 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവർന്നത്. അറാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്ക് ബ്രാഞ്ചിലായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കവര്‍ച്ച. എന്നാൽ സംഭവം എങ്ങനെ നടന്നുവെന്നും വെറും 17 മിനിറ്റിനുള്ളിൽ 25 കോടിയുടെ സ്വര്‍ണവുമായി മടങ്ങിയ സംഘത്തിന്റെ കവര്‍ച്ച രീതികളടക്കം അത്ഭുതപ്പെടുത്തുന്നതാണ്.  17 മിനിറ്റിനുള്ളിൽ അവര്‍ എങ്ങനെയാണ് ഇത്രയും വലിയ ഒരു ഓപ്പറേഷൻ നടത്തിയതെന്ന് അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനും, മറ്റ് ജീവനക്കാരും വാര്‍ത്താ ഏജൻസികളോട് വിശദീകരിച്ചിട്ടുണ്ട്. ഇത് കേട്ടാൽ മനസിലാകും കവര്‍ച്ച നടത്താൻ അവര്‍ എത്രത്തോളം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്ന്. 

സുരക്ഷാ ഗാര്‍ഡ് പറഞ്ഞത്

അറയിലെ ഗോപാലി ചൗക്കിലുള്ള തനിഷ്ക് സ്റ്റോർ കഴിഞ്ഞ ദിവസവും സാധാരണ പോലെ രാവിലെ 10 മണിയോടെയാണ് തുറന്നത്. എല്ലാ ദിവസത്തെയും പോലെ, ജീവനക്കാർ നിലവറയിൽ നിന്ന് ആഭരണങ്ങൾ പുറത്തെടുത്ത് കടയിൽ പ്രദർശിപ്പിക്കാൻ കൊണ്ടുവന്നു. കട തുറന്ന് ഏകദേശം അരമണിക്കൂറിന് ശേഷം, ആറ് പേർ ഒരു കാറിൽ എത്തി. അത് കടയുടെ എതിർവശത്ത് പാർക്ക് ചെയ്ത് കടയിലേക്ക് വന്നു. ആറ് പേര്‍ ഒരുമിച്ച് എത്തിയതിനാൽ ഗാർഡ് അവരെ ഗേറ്റിൽ തടഞ്ഞു. ജ്വല്ലറിയുടെ സുരക്ഷാ പോളിസി പ്രകാരം നാലിൽ കൂടുതൽ പേരുള്ള സംഘങ്ങളെ ഒരുമിച്ച് അകത്തേക്ക് പ്രവേശിപ്പിക്കില്ല. അതുകൊണ്ടുതന്നെ അവരോട് രണ്ട് പേരായി കയറാൻ ആവശ്യപ്പെട്ടു. എന്നാൽ അവസാനം വന്നയാൾ തന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി. തന്റെ കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് എന്നെ തന്നെ ആക്രമിച്ച് അകത്ത് കടന്നു.

ജീവനക്കാരൻ പറഞ്ഞത്

കുറ്റവാളികൾ സുരക്ഷാ ഗാർഡിന്റെ തോക്കുകൾ തട്ടിയെടുത്തിരുന്നു. കൈകൾ ഉയർത്തിപ്പിടിച്ച് ഒരു മൂലയിൽ ജീവനക്കാരെ ഇരുത്താൻ ശ്രമിച്ചു. താൻ കൗണ്ടറിന് പിന്നിൽ ഒളിക്കാൻ ശ്രമിച്ചു, പക്ഷേ അവർ എന്നെ കണ്ടെത്തി പുറത്തുകൊണ്ടുവന്ന് മർദ്ദിച്ചു. ഫോൺ ചോദിച്ചപ്പോൾ, ഞാൻ അത് മറച്ചുവെച്ചിരുന്നു. 'അവനെ വെടിവയ്ക്കൂ, അവൻ സിഐഡി കളിക്കുകയാണ്' എന്നായിരുന്നു സംഘത്തിലെ ഒരാൾ വിളിച്ചുപറഞ്ഞത്. പിന്നെ ഫോൺ കൊടുത്തു. ഞങ്ങൾ വളരെ ഭയന്നുപോയിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. കവര്‍ച്ചക്കാര്‍ തോക്കിൻ മുനയിൽ നിര്‍ത്തുന്നതിന് തൊട്ടുമുമ്പ് പെലീസിനെ അറിയിച്ചതായി ജീവനക്കാരി പറഞ്ഞിരുന്നു. എന്നാൽ പൊലീസ് എത്താൻ വൈകി. സാധനങ്ങളെല്ലാം കൊണ്ടുപോകാൻ 17 മിനിറ്റ് മാത്രമാണ്അ വര്‍ അകത്ത് ചെലവഴിച്ചതെന്നും കടയിലെ ജീവനക്കാരനായ രോഹിത് കുമാർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

സർവെയെന്ന പേരിൽ വന്നത് യുവതി ഉൾപ്പെടെ 3 പേർ, ബാഗ് മറന്നെന്ന പേരിൽ വീണ്ടുമെത്തി മോഷണം; സിസിടിവിയിൽ കുടുങ്ങി

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി