
ഭോപ്പാല്‍: വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളോടുള്ള ചില മക്കളുടെ സമീപനമെങ്കിലും പലപ്പോഴും ആരെയും വേദനിപ്പിക്കാറുണ്ട്. മക്കളുടെ കരുണയില്ലാത്ത പെരുമാറ്റം മൂലം മദ്ധ്യപ്രദേശിലെ ബരേയ ഗ്രാമത്തിലെ 70 കാരി ഒരുവര്‍ഷമായി താമസിക്കുന്നതും പാചകം ചെയ്യുന്നതും സ്വന്തം വീടിന്‍റെ ശൗചാലയത്തിലാണ്. ഉറ്റവരോ ഉടയവരോ ഇല്ലാത്തത് കൊണ്ടല്ല ഇവര്‍ക്ക് സ്വന്തം വീടിന്‍റെ ശൗചലായത്തില്‍ അഭയം തേടേണ്ടി വന്നതെന്നത് ആരെയും ദുഖിപ്പിക്കും.
മരുമകളുമായി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. തുടര്‍ന്ന് മൂന്ന് മക്കളുടെ അമ്മയായ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് വൃദ്ധ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ അധികൃതര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ വിവരം അറിയിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam