നിസാമുദ്ദീനിൽ നിന്നും വന്ന 75 പേർക്ക് കൂടി തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Apr 3, 2020, 9:45 PM IST
Highlights

നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പതിനാല്
സംസ്ഥാനങ്ങളില്‍ നിന്നും സമ്മേളത്തിന് പ്രതിനിധികളെത്തി. 

ഹൈദരാബാദ്: നിസാമുദ്ദീനിൽ നിന്നും വന്ന 75 പേർക്ക് കൂടി തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രണ്ടു പേരും ഇന്ന് തെലങ്കാനയിൽ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 62 ആയി. വെള്ളിയാഴ്ച രാത്രിയിലെ വിവരമനുസരിച്ച് രാജ്യത്താകെ 2547 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 162 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 

നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പതിനാല്
സംസ്ഥാനങ്ങളില്‍ നിന്നും സമ്മേളത്തിന് പ്രതിനിധികളെത്തി. കൂടുതല്‍ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തബ് ലീഗ് ജമാത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തവരും അവരോട് അടുത്തിടപഴകിയവരുമായി 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്താനുള്ള നിര്‍ദ്ദേശമാണ്കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കേരളം, തമിഴ് നാട്, ആന്ധ്ര, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ പതിനാല് സംസ്ഥാനങ്ങളിലുള്ളവര്ക്ക് രോഗം സ്ഥിരീകരിച്ചു. തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത 295 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. അതില്‍ തമിഴ് നാട്ടില്‍ നിന്നുള്ളത് 74 പേരാണ്. സമ്മേളത്തിനെത്തിയ 41 രാജ്യങ്ങളിലെ 968 പേരെകരിമ്പട്ടികയില്‍പെടുത്തിയതായും കേന്ദ്ര സര്‍ക്കാര് അറിയിച്ചു.

click me!