ഇന്ത്യയിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കൊവിഡ് ബാധ, നാല് മരണം‌‌‌

Published : Mar 27, 2020, 05:24 PM ISTUpdated : Mar 27, 2020, 05:56 PM IST
ഇന്ത്യയിൽ  24 മണിക്കൂറിനിടെ 75 പേർക്ക് കൊവിഡ് ബാധ, നാല് മരണം‌‌‌

Synopsis

വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 724 ആയി ഉയർന്നു. 17 പേരാണ് ഇതുവരെ കൊവിഡ് ബാധ മൂലം മരണപ്പെട്ടത്.   

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് പേരാണ് ഈ മണിക്കൂറുകളിൽ കൊവിഡ് ബാധ മൂലം മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 724 ആയി ഉയർന്നു. 17 പേരാണ് ഇതുവരെ കൊവിഡ് ബാധ മൂലം മരണപ്പെട്ടത്. 

അതേസമയം പൊതുമേഖല സ്ഥാപനമായ ബിഇഎൽ 30,000 വെൻ്റെിലേറ്ററുകൾ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കും. പതിനായിരം വെൻ്റിലേറ്ററുകൾ മറ്റു പൊതുമേഖല സ്ഥാപനങ്ങളെ കൊണ്ടു നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പായ മഹീന്ദ്ര പതിനായിരം രൂപ മാത്രം വില വരുന്ന ചെറു വെൻ്റിലേറ്റുകൾ ഉണ്ടാക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ട് മാസത്തിനകം മിനി വെൻ്റിലേറ്റർ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളുടെ സാങ്കേതിക സംഘമെന്ന് ആനന്ദ മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം