'ജനുവരി 18 ന് ശേഷം ഇന്ത്യയിലെത്തിയവരെ നിരീക്ഷിക്കണം'; നിര്‍ദേശങ്ങള്‍ കടുപ്പിച്ച് കേന്ദ്രം

By Web TeamFirst Published Mar 27, 2020, 4:40 PM IST
Highlights

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇതുസംബന്ധിച്ചുള്ള കത്ത് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നല്‍കി. 15 ലക്ഷം പേര്‍ ഈ കാലയളവില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയെന്നാണ് കണക്കുകള്‍. 

ദില്ലി: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി, ജനുവരി 18 ന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇതുസംബന്ധിച്ചുള്ള കത്ത് എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നല്‍കി. 15 ലക്ഷം പേര്‍ ഈ കാലയളവില്‍ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയെന്നാണ് കണക്കുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ സ്ക്രീനീംഗ് ഏര്‍പ്പെടുത്താന്‍ ജനുവരി 18 മുതലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

എല്ലാ വിമാന സര്‍വ്വീസുകളും ഈ മാസം  23 നുള്ളില്‍ നിര്‍ത്തിവച്ചിരുന്നു. അതുവരെ ഏതാണ്ട് 15 ലക്ഷംപേര്‍ ഇന്ത്യയിലേക്ക് വന്നെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകളില്‍ അതിനെക്കാള്‍ കുറവ് ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!