
കന്യാകുമാരി: വിവേകാനന്ദ പാറയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ സാാധിക്കുന്ന തരത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി. വില്ലിന്റെ രൂപത്തിൽ നിര്‍മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സിൽ പങ്കുവച്ചു. ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാലിൻ പാലത്തിലൂടെ കാൽനട യാത്രയും നടത്തി. 77 മീറ്റർ (252 അടി) നീളവും 10 മീറ്റർ വീതിയുമുള്ളതാണ് ഗ്ലാസ് ബ്രിഡ്ജ്.കടലിന് മുകളിലൂടെ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേതകയും ഇതിനുണ്ട്.
അന്തരിച്ച മുൻ മുഖ്യമന്ത്രി എം കരുണാനിധി തിരുവള്ളുവർ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ സിൽവര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് തമിഴ്‌നാട് സർക്കാർ കന്യാകുമാരിയിൽ 37 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. നേരത്തെ, കന്യാകുമാരി ബോട്ട് ജെട്ടിയിൽ നിന്ന് വിവേകാനന്ദ സ്മാരകത്തിലേക്കും തുടർന്ന് തിരുവള്ളുവർ പ്രതിമയിലേക്കും യാത്ര ചെയ്യാൻ വിനോദസഞ്ചാരികൾക്ക് ഫെറി സർവീസ് ആശ്രയിക്കേണ്ടി വന്നിരുന്നു. ചില്ലുപാലത്തിന്റെ ഉദ്ഘാടനത്തോടെ, സഞ്ചാരികൾക്ക് കടൽക്കാഴ്ചകൾ ആസ്വദിച്ച് രണ്ടിടത്തേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയത്. ഉപ്പുകാറ്റിൽ കേടുപാടുകൾ സംഭവിക്കാത്ത തരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കടലിൽ നിൽക്കുന്ന പാലം ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam