
കരിംനഗർ: വീട്ടിലെ കിണറ്റിൽ കാലുതെറ്റി വീണ 80 വയസ്സുള്ള വയോധികക്ക് രക്ഷകരായി അഗ്നിശമന സേനാംഗംങ്ങൾ. രാവിലെ വെള്ളമെടുക്കാൻ പോയ സമയത്താണ് ഇവർ കിണറ്റിലേക്ക് കാലുതെറ്റി വീണത്. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 20 അടിയോളം താഴ്ചയുണ്ടായിരുന്നു കിണറിന്. ചെറിയ പരിക്കുകളോടെ അത്ഭുതകരമായിട്ടാണ് വയോധിക രക്ഷപ്പെട്ടത്. ഇവർ കിണറ്റിലേക്ക് വീണപ്പോൾ തന്നെ കുടുംബാംഗങ്ങൾ പൊലീസിൽ വിവരമറിയിക്കുകയും അവർ അഗ്നിശമന സംഘത്തെ വിളിക്കുകയുമായിരുന്നു.
രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കിണറ്റിൽ വലിയ തോതിൽ വെള്ളമില്ലെന്ന് മനസ്സിലായി. അഗ്നി ശമന സേനാംഗങ്ങളിലൊരാൾ കിണറ്റിലിറങ്ങിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വയോധികയെ കിണറ്റിൽ നിന്നും പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തെലങ്കാന ഫയർ സർവ്വീസസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam