നാഗ്പൂരില്‍ കൊവിഡ് രോഗിയായ വയോധികന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനൊടുക്കി

Published : Mar 30, 2021, 06:45 PM IST
നാഗ്പൂരില്‍ കൊവിഡ് രോഗിയായ വയോധികന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനൊടുക്കി

Synopsis

ആശുപത്രിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പുരുഷോത്തമിനെ കണ്ടെത്തിയത്. 

നാഗ്പൂർ: കൊവിഡ് രോഗിയായ 81 വയസുകാരന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ജീവനൊടുക്കി. നാഗ്പൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന പുരുഷോത്തം ഭജ്ഗിയാണ്  ജീവനൊടുക്കിയത്. ആശുപത്രിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പുരുഷോത്തമിനെ കണ്ടെത്തിയത്. 

ഓക്സിജൻ പൈപ്പ് ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിമരിച്ചതെന്ന് പൊലീസ്  പറഞ്ഞു. നാഗ്പൂരില്‍ കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം 3200 കൊവിഡ് കേസുകളാണ് നാഗ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം