
ദില്ലി: രാജ്യത്ത് 87 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർ കൊവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. മാർച്ച് ഒന്നോട് കൂടി ആദ്യഘട്ട വാക്സീനേഷൻ പൂർത്തിയാക്കാൻ ആണ് കേന്ദ്ര സർക്കാർ നിർദേശം. 50 വയസിനു മുകളിലുള്ളവർക്ക് അടുത്ത മാസം മുതൽ വാക്‌സീൻ കൊടുത്തു തുടങ്ങാനാണ് നീക്കം. അതേസമയം വാക്സീന്റെ രണ്ടാമത്തെ ഡോസ് വിതരണത്തിൽ മെല്ലെപോക്ക് ഉണ്ടെന്ന ആരോപണം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. 1.7 ലക്ഷം പേർ രണ്ട് ഡോസും സ്വീകരിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കി. കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങൾ വാക്സീനേഷനിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. രാജ്യത്തെ വാക്സീനേഷൻ സെന്ററുകളുടെ എണ്ണം അഞ്ചിരട്ടിയാകും എന്നും സൂചനയുണ്ട്.