ഇന്ന് 87ാമത് ഇന്ത്യൻ വ്യോമസേനാ ദിനം

By Web TeamFirst Published Oct 8, 2019, 6:38 AM IST
Highlights
  • ആദ്യ റാഫേൽ യുദ്ധവിമാനം ഫ്രാൻസിൽ നിന്നും ഇന്ത്യ ഇന്ന് ഏറ്റുവാങ്ങും. ഇതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാൻസിലാണുള്ളത്
  • എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ  ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോൺ എയർ ഫോഴ്സ് സ്റ്റേഷനിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളെ അഭിവാദ്യം ചെയ്യും

ദില്ലി: ഇന്ന് 87ാമത് ഇന്ത്യൻ വ്യോമസേനാ ദിനം. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 1.7 ലക്ഷം അംഗങ്ങളുള്ള സേനയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ എട്ടിന് സ്ഥാപിതമായതാണ് ഇന്ത്യന്‍ വ്യോമസേന. അതിനാലാണ് എല്ലാ ഒക്ടോബര്‍ 8 നും ഇന്ത്യൻ വ്യോമസേനാ ദിനമായി ആചരിക്കുന്നത്.

വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ആദ്യ റാഫേൽ യുദ്ധവിമാനം ഫ്രാൻസിൽ നിന്നും ഇന്ത്യ ഇന്ന് ഏറ്റുവാങ്ങും. ഇതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫ്രാൻസിലാണുള്ളത്.

 

വ്യോമസേനാ ദിനവുമായി ബന്ധപ്പെട്ട് എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ  ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോൺ എയർ ഫോഴ്സ് സ്റ്റേഷനിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളെ അഭിവാദ്യം ചെയ്യും.

click me!