കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 24 മണിക്കൂറിനിടെ ഒൻപത് തീവ്രവാദികളെ വധിച്ചു, ഒരു ജവാന് വിരമൃത്യു

Published : Apr 05, 2020, 02:09 PM IST
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 24 മണിക്കൂറിനിടെ ഒൻപത്  തീവ്രവാദികളെ വധിച്ചു, ഒരു ജവാന് വിരമൃത്യു

Synopsis

കുപ്‍വാരയിലെ കേരന്‍ സെക്ടറിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. വെടിവെപ്പില്‍ പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും സൈന്യവും ത്രീവവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മുവില്‍ വിവിധ ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ 24 മണിക്കൂറിനിടെ ഒൻപത്  തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍  വീരമൃത്യു വരിച്ചതായി കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി. വെടിവെപ്പില്‍ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

കനത്ത മഞ്ഞു വീഴ്ച കാരണം പരിക്കേറ്റ സൈനികരെ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടിയെന്നാണ് സൈന്യം പറയുന്നത്. കുപ്‍വാരയിലെ കേരന്‍ സെക്ടറിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. വെടിവെപ്പില്‍ പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'