
ദില്ലി: കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ തുടങ്ങാനിരിക്കെ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് 99.9 ശതമാനം പേരും ആഗ്രഹിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രൺദീപ് സുർജേവാല. അടുത്ത 10 ദിവസത്തിനുള്ളിൽ മുതിർന്ന നേതാക്കളുമായി സോണിയാഗാന്ധി ചർച്ച നടത്തും. നേതൃമാറ്റം ആവശ്യപ്പട്ട് ഓഗസ്റ്റിൽ കത്തെഴുതിയ 23 പേരെ സോണിയാ ഗാന്ധി കാണും.
രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സുർജേവാല പറഞ്ഞു.
2017 ൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സ്ഥാനം രാജിവവച്ചു. തുടർന്ന് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി വീണ്ടും ചുമതലയേൽക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam