
മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 12 കാരിയെ കുത്തിക്കൊന്നു. പെൺകുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചാണ് പെൺകുട്ടിയെ ഇരുപതുകാരൻ ആക്രമിച്ചത്. പ്രതിയെ സംഭവം സ്ഥലത്ത് വച്ച് തന്നെ പിടികൂടി. യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താനെയിലെ കല്യാണിൽ വെച്ച് സംഭവമുണ്ടായത്. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങി വരികയായിരുന്നു. പെൺകുട്ടിയുടെ പിറകിലൂടെ വന്ന് പ്രതിയായ ആദിത്യ കാംബലെ അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാനായില്ല. കുത്തേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
https://www.youtube.com/watch?v=lbmZ4Q0GWpA
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam