മണിപ്പൂരിൽ ആക്രമണം തുടരുന്നു; രണ്ടിടങ്ങളിൽ വെടിവയ്പ്പ്, അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം

Published : Aug 17, 2023, 08:25 AM ISTUpdated : Aug 17, 2023, 10:07 AM IST
മണിപ്പൂരിൽ ആക്രമണം തുടരുന്നു; രണ്ടിടങ്ങളിൽ വെടിവയ്പ്പ്, അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം

Synopsis

അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരിൽ 29 പേർ  വനിതകളാണ്. ഡിഐജി, എസ് പി  റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക. 

ദില്ലി: മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന കലാപത്തിന് ശമനമില്ല. മണിപ്പൂരിലെ വിവിധയിടങ്ങളിൽ ആക്രമണം തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് 53 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഉദ്യോഗസ്ഥരിൽ 29 പേർ  വനിതകളാണ്. ഡിഐജി, എസ് പി  റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക. 

സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ 23 കൊല്ലത്തിന് ശേഷം ഒരു ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ചു 

മണിപ്പൂർ കലാപം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചത്. മണിപ്പൂർ കലാപത്തിലെ കേസുകൾ അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സമിതിയോട് സുപ്രീം കോടതിയുടെ നിർദ്ദേശം. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോടാണ് നിർദ്ദേശിച്ചിട്ടുള്ളത്.

അതിർത്തിയിൽ സമാധാനം നിലനിർത്താൻ ചർച്ചയിൽ ധാരണ; ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചർച്ചകൾ നടന്നതായി കേന്ദ്രം

കേസുകളുടെ അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും. നിലവിൽ മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. 

മണിപ്പൂരിൽ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം: ജോസഫ് പാംപ്ലാനി

https://www.youtube.com/watch?v=fwpuLHVPTL4

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം