6 വയസുകാരനെ ബലി നൽകി,ദൈവ കൽപന പ്രകാരമാണ് ബലിയെന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികളുടെ മൊഴി

Published : Oct 03, 2022, 07:29 AM ISTUpdated : Oct 03, 2022, 07:46 AM IST
6 വയസുകാരനെ ബലി നൽകി,ദൈവ കൽപന പ്രകാരമാണ് ബലിയെന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികളുടെ മൊഴി

Synopsis

ദില്ലിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്

 

ദില്ലി : ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ വിജയ് കുമാർ, അമർ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്. ദൈവകൽപന പ്രകാരം സമ്പത്ത് വര്‍ധിക്കാനാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

അറസ്റ്റിലായവർ ലഹരിക്ക് അടിമകളെന്ന് പൊലീസ് പറയുന്നു . കൊല്ലപ്പെട്ടത് യുപി സ്വദേശികളുടെ മകനാണ്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിർമ്മാണ തൊഴിലാളികളാണ്.

കോളറില്‍ പിടിച്ച് മര്‍ദ്ദനം, തുടരെ തുടരെ കുത്തി, ദില്ലിയിലെ യുവാവിന്‍റെ കൊലപാതകത്തില്‍ 3 പേര്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

ഹിന്ദി അറിയില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്; വൈവിധ്യത്തിന്‍റെ യാഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് സുപ്രീംകോടതി ജഡ്ജി നാഗരത്ന
മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് പൊതിരെ തല്ലി യുവതി; അടിച്ചത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച്, ദൃശ്യം പുറത്ത്