അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചി സംഘം; നേരിട്ട് നാവിക സേന, യുദ്ധക്കപ്പൽ ഐഎൻഎസ് കൊച്ചി പുറപ്പെട്ടു

Published : Jan 05, 2024, 12:55 PM IST
അറബിക്കടലിൽ ചരക്കു കപ്പൽ റാഞ്ചി സംഘം; നേരിട്ട് നാവിക സേന, യുദ്ധക്കപ്പൽ ഐഎൻഎസ് കൊച്ചി പുറപ്പെട്ടു

Synopsis

അതേസമയം, കപ്പൽ റാഞ്ചിയവർക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. 

ദില്ലി: അറബിക്കടലിൽ ചരക്കു കപ്പൽ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. കപ്പൽ റാഞ്ചിയവരെ നേരിടാൻ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു. ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. അതേസമയം, കപ്പൽ റാഞ്ചിയവർക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. 

വിവരത്തിന്റെ അടിസ്ഥാനത്തിൽ കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം, യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. 

ഒരു ലക്ഷം മുതൽ 30 ലക്ഷം വരെ കിട്ടും, വലിയ അവസരം; നാട്ടിൽ തിരിച്ചെത്തിയ പ്രവാസിയാണോ, സുവർണാവസരം പാഴാക്കല്ലേ...

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്