23 കാരിയായ വിധവയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകി കോടതി, തീരുമാനം യുവതിയുടെ മാനസികാരോഗ്യം കണക്കിലെടുത്ത്

Published : Jan 05, 2024, 12:48 PM ISTUpdated : Jan 05, 2024, 12:49 PM IST
23 കാരിയായ വിധവയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നൽകി കോടതി, തീരുമാനം യുവതിയുടെ മാനസികാരോഗ്യം കണക്കിലെടുത്ത്

Synopsis

യുവതിയുടെ ഗർഭം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാന്‍ ദില്ലി എയിംസിന് ഹൈക്കോടതി നിർദേശം നൽകി. 2023 ഒക്ടോബർ 9 നാണ് യുവതിയുടെ ഭർത്താവ് മരിച്ചത്

ദില്ലി: 23കാരിയായ വിധവയ്ക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി നൽകി കോടതി. 27 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയാണ് ഭ്രൂണഹത്യ ചെയ്യാൻ അനുമതി നൽകിയത്. ഒക്ടോബർ മാസത്തിൽ 23കാരിയായ യുവതിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ മനോനില സാധാരണ ഗതിയിലെത്തിയിട്ടില്ലെന്നും ആത്മഹത്യാ പ്രവണത അടക്കം ഗുരുതരമായ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന യുവതിയ്ക്ക് ഗർഭം തുടരുന്നത് രൂക്ഷമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ദില്ലി എയിംസിലെ മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശം പരിഗണിച്ചാണ് ദില്ലി ഹൈക്കോടതിയുടെ തീരുമാനം.

ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഭ്രൂണഹത്യക്ക് അനുവാദം നൽകിയത്. യുവതിയുടെ വൈവാഹിക സ്ഥിതിയിൽ മാറ്റമുണ്ടായതായും മാനസികാരോഗ്യ പരിശോധനയിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തെന്ന് വിശദമാക്കിയാണ് കോടതിയുടെ തീരുമാനം. ഭർത്താവിന്റെ അകാലത്തിലുണ്ടായ വിയോഗം ഗുരുതര പ്രതിസന്ധിയാണ് യുവതിയുടെ മാനസികാരോഗ്യത്തിന് സൃഷ്ടിച്ചിട്ടുള്ളത്. യുവതിയുടെ ഗർഭം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കാന്‍ ദില്ലി എയിംസിന് ഹൈക്കോടതി നിർദേശം നൽകി. 2023 ഒക്ടോബർ 9 നാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. എയിംസിലെ മാനസിക ചികിത്സാ വിഭാഗത്തിലാണ് യുവതിയുള്ളത്. ഡിസംബർ 28നാണ് യുവതിയടെ മാനസികാരോഗ്യ പരിശോധന പൂർത്തിയായത്.

കഴിഞ്ഞ ദിവസം ​ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ 12 വയസുകാരിയുടെ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചിരുന്നു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂർണ വളർച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതിയിലെത്തിയത്. പ്രായപൂർത്തിയാകാത്ത സഹോദരനാണ് 12കാരിയെ ഗർഭിണിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി