
ബെംഗളൂരു: സമുദ്രമധ്യത്തിൽ കണ്ടെയ്നർ ഷിപ്പിന് തീപിടിച്ച് അപകടം. ഇന്നലെ കർണാടക കാർവാർ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആണ് സംഭവം നടന്നത്. എംവി മാർസ്ക് ഫ്രാങ്ക്‌ഫർട്ട് എന്ന കപ്പലിൽ ആണ് വലിയ തീപിടിത്തം ഉണ്ടായത്. മലേഷ്യയിൽ നിന്ന് ജൂൺ 2-ന് കണ്ടെയ്നറുകളും ആയി ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഷിപ്പായിരുന്നു ഇത്.
മുംബൈ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലേക്കാണ് തീ പിടിച്ച വിവരം ലഭിച്ചത്. വവിരം ലഭിച്ചതിനെ തുടർന്ന് അടിയന്തര സഹായവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി. ഉടൻ തന്നെ കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം, ആധുനിക ലൈറ്റ് ഹെലികോപ്റ്റർ, സചേത്, സുജീത്, സാമ്രാട്ട് എന്നീ ബോട്ടുകളെ തീ അണക്കാൻ നിയോഗിച്ചു. രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടർന്നു. അർദ്ധരാത്രിയോടെയാണ് തീ അണച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam