
ബെംഗളൂരു: സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുഞ്ഞിനെ നിർത്തി യാത്ര ചെയ്ത ദമ്പതികൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക വിമർശനം.
ബംഗളുരുവിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. ഇതിന് പിന്നാലെ ദമ്പതികൾക്കുനേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. മാതാപിതാക്കളുടെ "അശ്രദ്ധമായ" പെരുമാറ്റമാണിതെന്നായിരുന്നു ഉയർന്ന വിമർശനം.
നഗരത്തിലെ തിരക്കേറിയ പ്രദേശമായ വൈറ്റ്ഫീൽഡിലാണ് ദമ്പതികൾ കുട്ടിയെ സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ നിർത്തിക്കൊണ്ട് യാത്ര ചെയ്തത്. മുന്നിൽ സ്കൂട്ടറോടിച്ച് ഭർത്താവും പിറകിൽ ഭാര്യയുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ചവിട്ടുപടിയിൽ നിർത്തിയിരിക്കുന്ന കുഞ്ഞിനെ യുവതി ചേർത്തുപിടിച്ചിരിക്കുന്നതും കാണാൻ കഴിയും. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയാണെ ദമ്പതികളെന്ന് ചിലർ പറയുന്നു. ആ സ്ത്രീക്ക് കർശനമായ ശിക്ഷ നൽകണമെന്നാണ് മറ്റൊരു കമന്റ്.
സംഭവം വിവാദമായതോടെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പൊലീസ് രംഗത്തെത്തി. ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്ന് വൈറ്റ്ഫീൽഡ് ട്രാഫിക് പൊലീസ് സ്റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. ഇവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. 1 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8