ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുത്: എ എം ആരിഫ്

By Web TeamFirst Published Aug 6, 2019, 5:16 PM IST
Highlights

സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന രീതി ശരിയല്ലെന്ന് ആലപ്പുഴ എം പി

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ലോക്സഭയില്‍ നിലപാട് വ്യക്തമാക്കി എ എം ആരിഫ് എം പി. സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന രീതി ശരിയല്ലെന്ന് ആലപ്പുഴ എം പി പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക പദവിയെക്കുറിച്ചും എം പി സഭയില്‍ ചൂണ്ടിക്കാണിച്ചു. ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്.

click me!