
കർണാടക: കർണാടകയിലെ ഹാസനിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ഭാരത് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 36 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നവെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശാന്തിഗ്രാം എന്ന സ്ഥലത്ത് ബസ് എത്തിയപ്പോൾ ടയറിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ബസ് സൈഡിലേക്കൊതുക്കി യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസ്, മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam