ഒറ്റവർഷം 4 കോടി യാത്രക്കാർ, ഇതുവരെ 40 കോടി യാത്രക്കാർ; നിർണായക നേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം

Published : May 16, 2026, 02:53 PM IST
Bengaluru Airport News

Synopsis

നിർണായക നേട്ടം കൈവരിച്ച് ബെംഗളൂരു വിമാനത്താവളം. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ 40 കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 4.447 കോടി യാത്രക്കാർ ആണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ബെംഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം. 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡ് (BIAL) അറിയിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 കോടി യാത്രക്കാരെ കൈകാര്യം ചെയ്തത്. ബാം​ഗ്ലൂ‍ർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റ‍ഡിന്റെ 134-ാമത് ബോർഡ് യോഗം കർണാടക ചീഫ് സെക്രട്ടറി ശാലിനി രാജ്നീസിൻ്റെ അധ്യക്ഷതയിൽ നടന്നു.

2025-26 സാമ്പത്തിക വർഷം 4.447 കോടി യാത്രക്കാരെ ആണ് വിമാനത്താവളം കൈകാര്യം ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 6.2 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 23.9 ശതമാനം വർധിച്ച് 72.3 ലക്ഷമായ ഉയർന്നു. അതേസമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 3.3 ശതമാനം വർധിച്ചു 3.724 കോടിയായി.

ബെംഗളൂരു നഗരത്തിൽനിന്ന് 35 കിലോമീറ്ററുകൾക്ക് അപ്പുറം സ്ഥിതിചെയ്യുന്ന കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 78 ആഭ്യന്തര സർവീസുകളും 34 രാജ്യാന്തര സർവീസുകളാണ് നടത്തുന്നത്. 2025-26 സാമ്പത്തിക വർഷം വിമാനത്താവളത്തിൽനിന്ന് 2.7 ലക്ഷം വിമാനങ്ങൾ സർവീസ് നടത്തി. മുൻവർഷത്തേക്കാൾ ഇത് 4.5 ശതമാനം വർധിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 769 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന ശരാശരി സർവീസുകളുടെ എണ്ണം 837 ആണ്. വിമാനത്താവളത്തിലൂടെ പ്രതിദിനം കടന്നുപോകുന്നവരുടെ എണ്ണം 1.39 ലക്ഷമായി ഉയർന്നിട്ടുണ്ട്.

അതേസമയം വിമാനത്താവളത്തിൻ്റെ ചരക്കുനീക്കത്തിലും വർധന രേഖപ്പെടുത്തി. മുൻവർഷത്തേക്കാൾ ആറ് ശതമാനം വർധിച്ച് 5.32 ലക്ഷം ടൺ ചരക്കാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒന്നും ഒളിക്കരുത്, എല്ലാം റിപ്പോർട്ട് ചെയ്യണം'; തമിഴ്നാട്ടിലെ തോൽവി പഠിക്കാൻ ഡിഎംകെ; 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി
'തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിച്ച് പെയിൻ്റടിച്ച് തുറക്കൂ, ആവശ്യമെങ്കിൽ ഞാനും പെയിൻ്റടിക്കാം'; അണികളോട് മമത