അഞ്ചുവർഷത്തോളമുള്ള ബന്ധം പീഡനമായി കണക്കാക്കാനാകില്ല; യുവാവിനെ വെറുതെ വിട്ട് കർണാടക ഹൈക്കോടതി

Published : Mar 13, 2023, 07:03 PM ISTUpdated : Mar 13, 2023, 08:02 PM IST
അഞ്ചുവർഷത്തോളമുള്ള ബന്ധം പീഡനമായി കണക്കാക്കാനാകില്ല; യുവാവിനെ വെറുതെ വിട്ട് കർണാടക ഹൈക്കോടതി

Synopsis

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടി കോടതിയെ സമീപിച്ചത്. അഞ്ചുവർഷത്തോളം പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിൽ നിന്നും യുവാവ് പിൻമാറുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു

ബെം​ഗളൂരു: അഞ്ചുവർഷത്തോളമുള്ള പ്രണയബന്ധം പീഡനമായി കണക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. അഞ്ചുവർഷം ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹവാ​ഗ്ദാനത്തിൽ നിന്നും യുവാവ് പിൻമാറിയ സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം. തുടർന്ന് യുവാവിനെ കോടതി വെറുതെ വിടുകയായിരുന്നു. ജസ്റ്റിസ് നാ​ഗപ്രസന്നയാണ് യുവാവിനെ വെറുതെ വിട്ട് വിധി പുറപ്പെടുവിച്ചത്. 

വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടി കോടതിയെ സമീപിച്ചത്. അഞ്ചുവർഷത്തോളം പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിൽ നിന്നും യുവാവ് പിൻമാറുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പരാതിയിൽ ബെം​ഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി യുവാവിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഇവരുടെ ബന്ധം ദിവസങ്ങളോ മാസങ്ങളോ മാത്രമായി നീണ്ടുനിന്നതല്ല. വർഷങ്ങളോളം ബന്ധമുണ്ടായിരുന്നു. അഞ്ചുവർഷത്തോളം. ഈ അഞ്ചുവർഷത്തോളം യുവതിയുടെ താൽപ്പര്യത്തിന് വിരുദ്ധമാണ് കാര്യങ്ങൾ നടന്നതെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. 

കോട്ടയത്ത് നിന്ന് മുങ്ങി, 9 വർഷം ഒളിവിൽ; പോക്സോ പീഡന കേസ് പ്രതി മലപ്പുറത്ത് പിടിയിൽ

ബെം​ഗളൂരു സ്വദേശിയായ യുവാവും യുവതിയും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ഥ മതവിഭാ​ഗങ്ങളായതിനാൽ വിവാഹത്തിൽ നിന്നും പിൻമാറേണ്ടി വന്നെന്നും യുവാവ് കോടതിയിൽ സമ്മതിച്ചു. എന്നാൽ അഞ്ചുവർഷത്തെ ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ബന്ധം നിലനിന്നിരുന്ന സമയത്തുള്ള സാമ്പത്തിക ഇടപാടുകൾ 406ാം വകുപ്പ് പ്രകാരമുള്ള വിശ്വാസ വഞ്ചനയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ