
ദില്ലി : ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി അരുൺ പിള്ളയെ മൂന്ന് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തന്റെ മൊഴിയിൽ ഇഡി കൃത്രിമത്വം കാട്ടിയെന്ന അരുണിന്റെ ആരോപണം കോടതിയിൽ ഇഡി നിഷേധിച്ചു. ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടി രൂപ നൽകിയെന്ന് നേരത്തെ അരുൺ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ ബിആർഎസ് നേതാവ് കെ കവിതയെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയിൽ നിന്നും വിവരങ്ങൾ തേടി. അരുൺ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്.
Read More : 'കെജ്രിവാൾ മദ്യ ലോബികളിൽ നിന്ന് പങ്കുപറ്റുന്നു', മദ്യ നയ അഴിമതിയിൽ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ