വീട്ടുജോലിക്കെത്തിയ 15കാരിയെ വീട്ടിൽ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Published : Mar 18, 2024, 01:27 PM IST
വീട്ടുജോലിക്കെത്തിയ 15കാരിയെ വീട്ടിൽ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Synopsis

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്ച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. 

ദില്ലി: വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ ഉന്നത പൊലീസ് ഉ​ദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ആസാമിലെ ​ഗോലാഘട്ട് ജില്ലയിലെ ലജിത് ബോർപുകൻ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരൺ നാഥാണ് അറസ്റ്റിലായത്. 15കാരിയെയാണ് ഇയാൾ നിരന്തരമായി പീഡിപ്പിച്ചത്. 

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ശനിയാഴ്ച്ച പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കിരൺ നാഥ് തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടെന്നും കുടുംബാം​ഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കാറുണ്ടെന്നും പെൺകുട്ടി പറയുന്നു. അതേസമയം, അന്വേഷണത്തിൽ തെളിവുകൾ കിട്ടിയെന്നും പൊലീസുകാരനെ അറസ്റ്റ് ചെയ്തതായും ഡിസിപി ​ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു. പോക്സോ കേസുൾപ്പെടെ നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയുടേയും സാക്ഷികളുടേയും മൊഴി രേഖപ്പെടുത്തിയതായും തുടരന്വേഷണം നടന്നു വരികയാണെന്നും ഡിസിപി പ്രതികരിച്ചു. 

'ആരോപണം തെറ്റെങ്കിൽ കേസെടുക്കൂ'; ഇപിയും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് ആവർത്തിച്ച് സതീശൻ

ജയിലിൽ പോകാനാകില്ലെന്ന് കരഞ്ഞു പറഞ്ഞ് ഒരു നേതാവ് പാർട്ടി വിട്ടെന്ന് രാഹുൽ; മറുപടിയുമായി അശോക് ചവാൻ

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി