ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Published : Jul 09, 2024, 06:54 PM ISTUpdated : Jul 09, 2024, 06:59 PM IST
ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Synopsis

കഴിഞ്ഞദിവസം പ്രതിയുടെ അച്ഛനും ശിവസേന ഷിൻഡെ പക്ഷം നേതാവുമായ രാജേഷ് ഷായെയും ഇവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാജേഷ് ഷായെ പിന്നീട് ജാമ്യത്തിൽ വിട്ടു. 

മുംബൈ: മുംബൈയിൽ ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി മിഹിർ ഷാ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ ബിഎംഡബ്യൂ കാർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ഇയാളും സുഹൃത്തുക്കളും രാത്രി കയറിയ ബാറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞദിവസം പ്രതിയുടെ അച്ഛനും ശിവസേന ഷിൻഡെ പക്ഷം നേതാവുമായ രാജേഷ് ഷായെയും ഇവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാജേഷ് ഷായെ പിന്നീട് ജാമ്യത്തിൽ വിട്ടു. പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായി ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങൾ മുറുകുന്നതിനിടെയാണ് പ്രതി മിഹിർ ഷാ അറസ്റ്റിലാവുന്നത്. 

30 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നവർക്ക് ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവ്; അറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം