ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; 'ഗോവ ഫസ്റ്റ്', 'കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളിയാകും'

Published : Sep 13, 2026, 05:59 PM IST
Aravind Kejriwal- aam aadmi party announces new alliance in goa names it goa first

Synopsis

ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം

ദില്ലി; ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം. ഗോവയിലെത്തി പ്രഖ്യാപനം നടത്തിയ കെജരിവാള്‍, സഖ്യം കോണ്‍ഗ്രസിനും , ബിജെപിക്കും വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടു. 40 അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് 2 ഉം, ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് ഒരു എംഎല്‍എയുമാണുള്ളത്. 31 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്, പ്രതിപക്ഷത്താകെ 7 അംഗങ്ങളാണുള്ളത്. 2 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രിക്സ് ഉച്ചകോടിക്ക് സമാപനം, നന്ദി അറിയിച്ച് മോദി; അപൂര്‍വ ധാതുക്കള്‍ ആയുധമാക്കുന്നത് പുരോഗതിക്ക് തടസ്സമാകുമെന്ന് പരാമർശം
'ഇന്ത്യൻ നോൺ-വെജ് ഭക്ഷണം രുചികരമാണ്'; ബ്രിക്സ് വിരുന്നിൽ സസ്യാഹാരം മാത്രമാക്കിയതിൽ പരോക്ഷ വിമർശനവുമായി രാഹുൽ