പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

Published : Sep 10, 2024, 11:21 AM ISTUpdated : Sep 10, 2024, 11:34 AM IST
പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി  നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

Synopsis

പ്രാഥമിക അന്വേഷണത്തിൽ ത​ർ​ലോ​ച​ന്‍റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്.

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വിനെ അ​ജ്ഞാതൻ വെ​ടിവെച്ച് കൊലപ്പെടുത്തി. ആം ​ആ​ദ്മി പാ​ര്‍​ട്ടി കി​സാ​ന്‍ വിം​ഗ് അ​ധ്യ​ക്ഷന്‍ ത​ര്‍​ലോ​ച​ന്‍ സിം​ഗ് ആ​ണ് തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ കൊല്ലപ്പെട്ടത്.  കൃ​ഷി സ്ഥ​ല​ത്ത് നി​ന്ന് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ഇ​കോ​ല​ഹ ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.​ 

റോ​ഡി​ന് സ​മീ​പ​ത്താ​ണ്  ത​ര്‍​ലോ​ച​ന്‍ സിംഗിനെ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി  നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്ന ത​ര്‍​ലോ​ച​ന്‍ സിം​ഗിനെ അദ്ദേഹത്തിന്‍റെ മ​ക​നും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  

പി​താ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ലെ​ന്ന് ത​ർ​ലോ​ച​ന്‍റെ മ​ക​ൻ ഹ​ര്‍​പ്രീ​ത് ആ​രോ​പി​ച്ചു. അതേസമയം കേസിന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ത​ർ​ലോ​ച​ന്‍റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ വിവരങ്ങൾ പുറത്ത് വിടുമെന്നും എസ്പി അറിയിച്ചു. 

Read More : ഒരാഴ്ചക്കിടെ 3 സംഭവങ്ങൾ, കാൺപൂർ ട്രെയിൻ അട്ടിമറി ശ്രമം ആസൂത്രിതം; 12 പേർ കസ്റ്റഡിയിൽ, എടിഎസ് അന്വേഷണം തുടങ്ങി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ്‌യുടെ മാസ്റ്റർ പ്ലാൻ; തമിഴ് മണ്ണിൽ പുതിയ പോരാട്ട ചിത്രം, രാഷ്ട്രീയ വിസ്മയമാകുമോ ദളപതി?
ഗര്‍ഭനിരോധന ഉറയുടെ വില കുതിച്ചുയരും; 30 ശതമാനം വരെ വര്‍ധനയ്ക്ക് സാധ്യത, കാരണങ്ങൾ വ്യക്തമാക്കി കാരക്സ്