11:59 PM (IST) Jul 27

Malayalam News Live:യമുനയിൽ 4 കുട്ടികളെ കാണാതായി, ഒരു മരണം സ്ഥിരീകരിച്ചു, മൂന്ന് കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു

ആദ്യം അപകടത്തിൽപെട്ട ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റുള്ളവർ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

Read Full Story
11:43 PM (IST) Jul 27

Malayalam News Live:പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആസ്തികള്‍ പുതിയ രണ്ട് സംഘടനകള്‍ക്കായി വീതം വയ്ക്കും. സംഘടന തലത്തിൽ മാറ്റവരുന്നതോടെ ഇവർക്ക് കീഴിലുണ്ടായിരുന്ന സഹകരണ സംഘങ്ങളുടെ ഭരണ സമിതിയും മാറ്റമുണ്ടാകും.

Read Full Story
11:22 PM (IST) Jul 27

Malayalam News Live:മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി; ഉടമയെയും ഭാര്യയെയും പരിക്കേൽപിച്ചു, ഇരുവരും ആശുപത്രിയിൽ

പരിക്കേറ്റവര്‍ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഹരിക്കടിമയായ യുവാവ് പരിക്കേറ്റവരുടെ ബന്ധുവാണ് എന്നാണ് പ്രാഥമിക വിവരം. എല്ലാം വിശദമായി പരിശോധിക്കുന്നതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

Read Full Story
10:23 PM (IST) Jul 27

Malayalam News Live:വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും

നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ ലഭിക്കണമെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

Read Full Story
10:00 PM (IST) Jul 27

Malayalam News Live:കുണ്ടറ പൊലീസ് കസ്റ്റഡി മർദന ആരോപണം; 'സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചു'; പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

സിയാദിനെ സിപിഒ ശ്രീജിത്ത് മർദിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നു. ജീപ്പിൽ കയറ്റിയതിന് പിന്നാലെ മർദിച്ചു. സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.

Read Full Story
08:37 PM (IST) Jul 27

Malayalam News Live:കീർത്തന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ അധ്യാപിക, ലഹരിക്കെതിരെ സൂംബ ഡാൻസ്, കാവ്യയേയും പിരിച്ചുവിട്ടു, അന്വേഷണം ഊർജിതം

കീർത്തന പിടിയിലായതിന് ശേഷവും കൂരാച്ചുണ്ട് സ്വദേശിയായ കാവ്യ ജോലിക്കെത്തി. അന്നേ കാവ്യയുടെ പെരുമാറ്റത്തിൽ സഹപ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു. പിടിയിലായതോടെ സംശയം ശരിയാണെന്ന് തെളിഞ്ഞു.

Read Full Story
08:09 PM (IST) Jul 27

Malayalam News Live:ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്തും; പിടിയിലായത് 18 ഉത്തേരേന്ത്യക്കാർ, വായ്പ തട്ടിപ്പ് കമ്പനിക്ക് താവളം കോവളം

ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്.

Read Full Story
07:17 PM (IST) Jul 27

Malayalam News Live:സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു, പരീക്ഷ ഭേദഗതി ബില്ലിനോട് പ്രതിപക്ഷം സഹകരിക്കും, നാളെ ലോക്സഭയിൽ ചർച്ച; പെല്ലറ്റ് പ്രയോഗത്തിൽ ഷാ മറുപടി പറയുമോ?

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ട പരീക്ഷ ഭേദഗഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച നടക്കും. സ്പീക്കർ ഓം ബിർളയുടെ അനുനയ നീക്കത്തെ തുടർന്നാണ് പ്രതിപക്ഷം ചർച്ചയ്ക്ക് സഹകരിക്കാൻ തീരുമാനിച്ചത്

Read Full Story
07:14 PM (IST) Jul 27

Malayalam News Live:5 ​ദിവസമായി യാതൊരു വിവരവുമില്ല, യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്

യാത്ര ടുഡേ എന്ന യൂട്യൂബ് ചാനൽ വഴി യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്നയാളാണ് ദിൽഷാദ്. 9.33 ലക്ഷം ഫോളോവേഴ്സുമുണ്ട്. തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Read Full Story
06:40 PM (IST) Jul 27

Malayalam News Live:ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി, സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണി; ഇനി രണ്ട് സംഘടനകൾ മാത്രം, സെപ്‌തംബർ 30 ന് ഉള്ളിൽ തിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ പൊലീസ് സംഘടനകൾ പുനഃസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ ലയിപ്പിച്ച് സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഗ്രേഡ് എസ്ഐമാർ വരെ ഒരു സംഘടനയും, എസ്ഐ മുതൽ നോൺ ഐപിഎസ് എസ്പിമാർ വരെ മറ്റൊരു സംഘടനയുമാക്കി മാറ്റി.

Read Full Story
06:27 PM (IST) Jul 27

Malayalam News Live:ആഭ്യന്തരമന്ത്രി നിർദേശം നൽകി, ടി ജി മോഹൻദാസിനെതിരെ അന്വേഷണം, വിവാദപരാമർശത്തിൽ നടപടി

എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. നിർദേശം നൽകിയത്

Read Full Story
05:36 PM (IST) Jul 27

Malayalam News Live:സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം എവിടെ? പ്രതിഷേധവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പ്രശ്നം ഗൗരവമുള്ളതെന്ന് മന്ത്രി, നാളെ യോഗം വിളിച്ചു

സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപയുടെ സ്വയം തൊഴിൽ സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ രംഗത്ത്. വിഷയം ഗൗരവമുള്ളതാണെന്ന് പറഞ്ഞ മന്ത്രി ടി സിദ്ദിഖ്, പ്രശ്നപരിഹാരത്തിനായി അടിയന്തര യോഗം വിളിച്ചു

Read Full Story
04:50 PM (IST) Jul 27

Malayalam News Live:സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, മൃതദേഹം കണ്ടത് വീടിനടുത്തുള്ള വായനശാലയിൽ

സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു

Read Full Story
03:13 PM (IST) Jul 27

Malayalam News Live:അടിമാലി ദുരന്തബാധിതർക്ക് ഓണത്തിന് മുന്നേ 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി, കയ്യിൽകിട്ടും വരെ സമരം തുടരുമെന്ന് ദുരന്തബാധിതർ

അടിമാലി മണ്ണെടിച്ചിൽ ദുരന്തബാധിതർക്ക് ഓണത്തിന് മുൻപ് 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി അനിൽ കുമാർ ഉറപ്പുനൽകി. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച തുക കൈയിൽ കിട്ടുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് ദുരന്തബാധിതരായ 18 കുടുംബങ്ങൾ

Read Full Story
02:37 PM (IST) Jul 27

Malayalam News Live:'ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകി', ഗണേഷ് കുമാറിനെതിരെ എന്തൊക്കെ നടപടിയെടുത്തു? വിജിലൻസിനോട് കോടതി

മുൻ മന്ത്രി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം

Read Full Story
02:15 PM (IST) Jul 27

Malayalam News Live:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവൻ നഷ്ടം; രോഗം കിണർ വെള്ളത്തിൽ നിന്നെന്ന് സംശയം

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. ജലാശയങ്ങളിൽ കുളിക്കാത്തതിനാൽ രോഗം കിണർ വെള്ളത്തിൽ നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്

Read Full Story
02:09 PM (IST) Jul 27

Malayalam News Live:ആൾത്താമസമില്ലാത്ത വീട്ടില്‍ രക്തക്കറ കണ്ടെത്തി, പ്രദേശത്ത് തിരഞ്ഞപ്പോൾ കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്‍റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story
02:00 PM (IST) Jul 27

Malayalam News Live:ആദ്യ ഉപാധി മുന്നോട്ട് വച്ച് ഇറാൻ പരമോന്നത നേതാവ്, അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണം

അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. ഹോർമൂസിൽ കപ്പൽ തകർന്നതായി അവകാശപ്പെട്ട ഇറാൻ, കപ്പലാക്രമണത്തിന് പ്രതികാരമായി യുക്രൈനെ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി

Read Full Story
01:46 PM (IST) Jul 27

Malayalam News Live:സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി

തന്റെ കയ്യിൽ കിട്ടുന്ന ചെറിയ സാധനങ്ങളാണ് ലെവിൻ അമ്മയുടെ കൈ സഹായത്തിനുള്ള ഉപകരണങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

Read Full Story
01:25 PM (IST) Jul 27

Malayalam News Live:'കേന്ദ്രം നൽകിയ ഉറപ്പ് ലംഘിച്ചാൽ വീണ്ടും പ്രക്ഷോഭം', വിദ്യാർഥികൾക്കെതിരായ കേസെടുക്കുന്നതിൽ കടുത്ത അതൃപ്തിയുമായി സി ജെ പി; പാർട്ടി രൂപീകരണം ഉടനില്ല?

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തതിൽ സി ജെ പി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തത്കാലം രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് സൂചന

Read Full Story