'ഓപ്പറേഷൻ താമര'!; 25 കോടി വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് ആം ആദ്മി എംഎല്‍എ

Published : Apr 02, 2024, 09:15 AM IST
'ഓപ്പറേഷൻ താമര'!; 25 കോടി വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് ആം ആദ്മി എംഎല്‍എ

Synopsis

പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം എന്നും ഋതുരാജ് ത്സാ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ആരോപണം ബിജെപി തള്ളിയിട്ടുണ്ട്

ദില്ലി: ദില്ലിയില്‍ പിന്നെയും ബിജെപി 'ഓപ്പറേഷൻ താമര'യുമായി ഇറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ രംഗത്തെത്തിയിരിക്കുകയാണ്.

പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം എന്നും ഋതുരാജ് ത്സാ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ആരോപണം ബിജെപി തള്ളിയിട്ടുണ്ട്. പരാതി കൊടുക്കാൻ ഇദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി.

ആം ആദ്മിക്ക് വലിയ രീതിയില്‍ ഗ്രിപ്പുള്ള പഞ്ചാബിലും ഓപ്പറേഷൻ താമര ആരോപണം ബിജെപിക്കെതിരെ നില്‍ക്കുന്ന സാഹചര്യത്തിലാണ് ദില്ലിയും ഇതേ ആരോപണം വരുന്നത്. നേരത്തെ ബീഹാര്‍, ഹിമാചല്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, യുപി, മഹാരാഷ്ട്ര എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങളിലായി ഓപ്പറേഷൻ താമര ആരോപണങ്ങളും വിവാദങ്ങളും വന്നിട്ടുള്ളതാണ്.

പണവും പദവിയും വാഗ്ദാനം ചെയ്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്ത് തങ്ങളോടൊപ്പം ചേര്‍ക്കാൻ  ബിജെപി നടത്തുന്ന രഹസ്യ പദ്ധതിയാണ് ഓപ്പറേഷൻ താമരയെന്നതാണ് ആരോപണം.

Also Read:- കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്ന് ഇഡി; ദില്ലിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

'ഭര്‍ത്താവിനെ കിഡ്നാപ്പ് ചെയ്തു, വിട്ടയക്കാൻ 30 ലക്ഷം വേണം', മൈസൂരിൽ മണിക്കൂറുകൾക്കകം പിടിയിലായത് സുഹൃത്തടക്കമുള്ള കിഡ്നാപ്പിങ് സംഘം
മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം