
ദില്ലി:ദില്ലി ഓര്‍ഡിനന്‍സിനെതിരായ നീക്കത്തില്‍ കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതോടെ കടുത്ത നിലപാടില്‍ നിന്ന് ആംആ്ദ്മി പാര്‍ട്ടി അയയുന്നു. നാളെ ബംഗലുരുവില്‍ തുടങ്ങുന്ന പ്രതിപക്ഷ യോഗത്തില്‍ ആപ് പങ്കെടുക്കും.
ദില്ലി ഓര്‍ഡിനന്‍സ് വിഷയത്തിലെ കോൺ്ഗ്രസിന്‍റെ മൗനം പ്രതിപക്ഷ നീക്കങ്ങള്‍ക്കൊപ്പം ചേര്‍ന്ന ആപിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ബംഗലുരു യോഗത്തിന് മുന്‍പ് നിലപാട് അറിയിച്ചില്ലെങ്കില്‍ ഇനിയങ്ങോട്ട് പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് ആപ് മുന്നറിയിപ്പും നല്‍കി. ഒടുവില്‍ ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്‍റി പാര്‍ട്ടി യോഗത്തില്‍ ദില്ലി ഓര്‍ഡിനനന്‍സിനെ എതിര്‍ത്ത് ആംആദ്മി പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതോടെ അയഞ്ഞ ആംആദ്മി പാര്‍ട്ടി നാളെ തുടങ്ങുന്ന യോഗത്തില്‍ പങ്കെടുക്കാനും തുടര്‍ന്നങ്ങോട്ട് സഖ്യത്തിനൊപ്പം നീങ്ങാനും തീരുമാനിച്ചു.
തുറന്ന ചര്‍ച്ചകള്‍ക്ക് കൂടി വേദിയൊരുക്കാന്‍ സോണിയ ഗാന്ധി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. ദില്ലിയില്‍ പ്രളയക്കെടുതി തുടരുന്നതിനാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ പ്രതിനിധികളെ അയക്കും. കഴിഞ്ഞ യോഗത്തില്‍ കെജരിവാളിനൊുപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും, മന്ത്രി രാഘവ് ഛദ്ദയും പങ്കെടുത്തിരുന്നു.യോഗത്തിലെ നിലപാട് ചര്‍ച്ച ചെയ്യാന്‍ ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി വൈകുന്നേരം യോഗം ചേരും.
അതേ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടാമതും യോഗം ചേരുമ്പോള്‍ മറുതന്ത്രങ്ങള്‍ ആലോചിക്കാന്‍ ബിജെപിയും നീക്കും തുടങ്ങി. പ്രധാനമന്ത്രി മുഴവന്‍ സമയവും പങ്കെടുക്കുന്ന എന്‍ഡുിഎ യോഗം ചൊവ്വാഴ്ച ചേരും. അജിത് പവറിന്‍റെ എന്‍സിപി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ർച്ചയടക്കം 19 സഖ്യ കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മണിപ്പൂര്‍ കലാപം, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ നിലപാട് കടുപ്പിക്കുമ്പോള്‍ മറുതന്ത്രങ്ങള്‍ മെനയാന്‍ കൂടിയാണ് ബിജെപിയുടെ നീക്കം.