വിമാനത്താവളത്തിന് പുറത്തെ തെരുവ് നായ്ക്കൾക്ക് ആധാർ കാർഡും ക്യൂആർ കോഡും, കാരണമിത്...  

Published : Jul 16, 2023, 10:29 AM ISTUpdated : Jul 16, 2023, 10:38 AM IST
വിമാനത്താവളത്തിന് പുറത്തെ തെരുവ് നായ്ക്കൾക്ക് ആധാർ കാർഡും ക്യൂആർ കോഡും, കാരണമിത്...   

Synopsis

വളർത്തുമൃഗത്തെ നഷ്‌ടപ്പെട്ടാൽ ക്യൂആർ കോഡ് ടാഗ് ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ: മുംബൈ വിമാനത്താവളത്തിന് പുറത്ത് 20 തെരുവ് നായ്ക്കൾക്ക് തിരിച്ചറിയൽ കാർഡും ക്യൂആർ കോഡും. സഹറിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 1 ന് പുറത്തുള്ള നായ്ക്കൾക്കാണ് തിരിച്ചറിയിൽ കാർഡ് നൽകിയത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ നായയുടെ വിവരങ്ങൾ പേര്, വാക്‌സിനേഷൻ, വന്ധ്യംകരണം, ഫീഡറുടെ കോൺടാക്റ്റ് എന്നിവ ലഭിക്കും. പ്രദേശത്തെ മൃ​ഗസ്നേഹികളാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. നായ്ക്കൾക്ക് വാക്സിനേഷനും നൽകി. എൻജിനീയർ അക്ഷയ് റിഡ്ലാനാണ് pawfriend.in ​​എന്ന പേരിൽ നായ്ക്കൾക്കായി ഐഡന്റിഫിക്കേഷൻ ടാഗുകൾ വികസിപ്പിച്ചെടുത്തത്.

വളർത്തുമൃഗത്തെ നഷ്‌ടപ്പെട്ടാൽ ക്യൂആർ കോഡ് ടാഗ് ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  വിമാനത്താവളത്തിന് പുറത്തുള്ളവ ഉൾപ്പെടെ പ്രതിദിനം 300 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ബാന്ദ്ര നിവാസിയായ സോണിയ ഷെലാറായിരുന്നു ദൗത്യത്തിന്റെ നേതൃത്വം. നായപിടുത്തക്കാർ, ബിഎംസിയിലെ മൃഗഡോക്ടർമാർ, എയർപോർട്ട് ഉദ്യോഗസ്ഥർ എന്നിവരും സഹായത്തിനെത്തി. നായ്ക്കൾക്കും വാക്സിനേഷൻ നൽകുകയും പ്രാഥമിക ആരോഗ്യ പരിശോധന നടത്തുകയും ചെയ്തുവെന്ന് ബിഎംസിയുടെ വെറ്ററിനറി ഹെൽത്ത് സർവീസ് മേധാവി ഡോ. കലിം പത്താൻ പറഞ്ഞു.

പിടികൂടിയ നായ്ക്കളെയെല്ലാം വന്ധ്യംകരിച്ചതായി അദ്ദേഹം പറഞ്ഞു. നായ്ക്കൾക്കായി ക്യുആർ കോഡ് ടാഗിംഗ് നടത്തുന്നത് ഒരു പൈലറ്റ് പ്രോജക്റ്റാണെന്നും വിജയമാണെങ്കിൽ മറ്റിടങ്ങളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ദൗത്യത്തിൽ പങ്കാളികളായതെന്ന് വിമാനത്താവള വക്താവ് ശനിയാഴ്ച പറഞ്ഞു.

PREV
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ