'ജയിലിന് മറുപടി വോട്ടിലൂടെ' കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ പുതിയ പ്രചാരണവുമായി ആംആദ്മി പാര്‍ട്ടി

Published : Apr 08, 2024, 12:54 PM ISTUpdated : Apr 08, 2024, 12:56 PM IST
 'ജയിലിന് മറുപടി വോട്ടിലൂടെ' കെജ്രിവാളിന്‍റെ  അറസ്റ്റിനെതിരെ പുതിയ പ്രചാരണവുമായി ആംആദ്മി പാര്‍ട്ടി

Synopsis

രാംലീലാ മൈതാനത്തെ റാലി, ഏകദിന ഉപവാസ സമരം, പിന്നാലെയാണ്  ജയിൽ കാ ജബാബ് വോട്ട് സെ എന്ന പ്രചാരണത്തിലൂടെ  തെരഞ്ഞെടുപ്പ് ഗോദയിലേക്ക്  ആംആദ്മി പാര്‍ട്ടി ഇറങ്ങുന്നത്

ദില്ലി: കെജരിവാളിന്‍റെ  അറസ്റ്റിനെതിരെ ജയിലിന് മറുപടി വോട്ടിലൂടെ  എന്ന പുതിയ പ്രചാരണത്തിന്  തുടക്കമിട്ട് ആംആദ്മി പാര്‍ട്ടി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകും. മോദി നേരിട്ട് നടത്തിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ടെന്ന ആരോപണം പ്രചാരണത്തില്‍  ശക്തമാക്കാനാണ് എഎപി തീരുമാനം.അറസ്റ്റിനെതിരെ രാംലീലാ മൈതാനത്തെ റാലി. ഏകദിന ഉപവാസ സമരം, പിന്നാലെയാണ്  ജയിൽ കാ ജബാബ് വോട്ട് സെ എന്ന് പ്രചാരണത്തിലൂടെ  തെരഞ്ഞെടുപ്പ് ഗോദയിലേക്ക്  ആംആദ്മി പാര്‍ട്ടി ഇറങ്ങുന്നത്.  വോട്ടിലൂടെ ബിജെപിക്ക് മറുപടി നല്‍കണമെന്ന ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കും

 പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ കെജരിവാളും ,ഭഗവന്ത് മാനും റാലി നടത്തിയിരുന്നു. അറസ്റ്റോടെ നിർത്തിവച്ച  റാലികൾക്ക് ഇനി  ഭഗവന്ത് മാൻ നേതൃത്വം നൽകും. ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ മൻ റാലികൾ നടത്തും. ദില്ലിയിലെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഭഗവന്ത ് മാൻ എത്തും. കെജരിവാൾ ദേശീയ കൺവീനർ സ്ഥാനം ഒഴിഞ്ഞാൽ ആ സ്ഥാനത്തേക്ക് ഭഗവന്ത് മാനെ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നീക്കം.

അതെസമയം ബിജെപിക്ക് ബോണ്ട് നൽകിയ കമ്പനികൾ നികുതി വെട്ടിപ്പും നടത്തിയെന്ന് എഎപി എംപി സഞ്ജയ സിങ്ങ് ആരോപിച്ചു. പല കമ്പനികളും ഒരു രൂപ പോലും നികുതി അടച്ചില്ലെന്നും സിംഗ് പറഞ്ഞു. ഇതിനിടെ  കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി എത്തിയ പുതിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി കടുത്ത നിലപാടെടുത്തു.  ഇനി ഇത്തരം ഹര്‍ജിയുമായി വന്നാല്‍ വന്‍ പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയ കോടതി  ഹർജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?